കുട്ടിത്തം മാറാതെ സച്ചിൻ; എതിരാളിയായി ജൂനിയർ പഠാൻ; വീഡിയോ

March 10, 2020

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറിന് ആരാധകർ ഏറെയാണ്. പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് കാഴ്ചക്കാർ ഏറ്റെടുക്കാറുള്ളത്. കായികതാരങ്ങളെപോലെത്തന്നെ അവരുടെ മക്കളും സമൂഹമാധ്യമങ്ങളിൽ കൈയടിനേടാറുണ്ട്. ഇപ്പോഴിതാ സച്ചിൻ തെൻഡുൽക്കറും അദ്ദേഹത്തിനൊപ്പം കളിക്കുന്ന ലിറ്റിൽ പഠാനുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇർഫാൻ പത്താന്റെ മകനാണ് ഇമ്രാൻ പഠാൻ. മൂന്ന് വയസുകാരനായ ഇമ്രാനൊപ്പം കളിക്കുന്ന സച്ചിൻ തെന്‍ഡുല്‍ക്കറിന്റെ ചിത്രങ്ങൾ ഇർഫാൻ പഠാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സച്ചിനും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങ്ങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗ്യാലറികൾ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇന്ത്യയുടെ ഈ ക്രിക്കറ്റ് ഇതിഹാസം.