ദേ ഇവനാണ് ബെസ്റ്റ് ആക്ടര്‍, വേഴാമ്പലിന് മുന്പില് ചത്തതുപോലെ അഭിനയിക്കുന്ന കുഞ്ഞന്‍ കീരി: വൈറല്‍ വീഡിയോ

രസകരവും കൗതുകകരവുമായ പലതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട് ഇക്കാലത്ത്. ചത്തതുപോലെ അഭിനയിച്ച താറാവും പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന തത്തമ്മയുമെക്കെ അടുത്തിടെ സൈബര്‍ ലോകത്ത് ഇടം നേടിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത് ഒരു കുഞ്ഞന്‍ കീരിയാണ്.
മൂന്ന് കുഞ്ഞന്‍ കീരികളും ഒരു വേഴാമ്പലുമാണ് ദൃശ്യങ്ങളിലുള്ളത്. സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വേഴാമ്പലിനു മുന്നില്‍ ചത്തതുപോലെ അഭിനയിക്കുകയാണ് കീരിക്കുഞ്ഞുങ്ങളില് ഒന്ന്.
Read more: “നീ പോടാ കൊറോണാ വൈറസേ…” പഞ്ച് ഡയലോഗുമായി കൊച്ചുമിടുക്കന്റെ മുന്‍കരുതല്‍; വീഡിയോ വൈറല്‍
കുഞ്ഞന്കീരി കൗതുകത്തോടെ വേഴമ്പലിന് അരികിലേക്ക് ഓടിച്ചെല്ലുന്നതും വേഴാമ്പല്‍ നോക്കുമ്പോള്‍ ചത്തതുപോലെ കിടക്കുകയുമൊക്കെ ചെയ്യുന്നത് കാണാന്‍ ഏറെ രസകരമാണ്. കുഞ്ഞന്‍ കീരിയുടെ രസകരമായ ഈ അഭിനയമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിനിറയ്ക്കുന്നത്.
പഴയ വീഡിയോ ആണെങ്കിലും ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെ കഴിഞ്ഞ ദിവസം ഈ വീഡിയോ വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കീരിക്കുഞ്ഞ് വീണ്ടും വൈറലായി. മികച്ച അഭിനേതാവ് എന്നാണ് കുഞ്ഞന്‍ കീരിയെ പലരും വിശേഷിപ്പിക്കുന്നത്.
And the best actor’s award goes to 🙂 pic.twitter.com/iSD8x0IIG2 #ThursdayTreat
— Ramesh Pandey IFS (@rameshpandeyifs) March 12, 2020