കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്; മൂന്ന് പേർക്ക് രോഗം ഭേദമായി

കേരളത്തിൽ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 165 ആയി. 2 പേർ തിരുവനന്തപുരം സ്വദേശികളും പാലക്കാട്, മലപ്പുറം, കാസർകോട്, കൊല്ലം എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നും ഓരോരുത്തർക്ക് രോഗം ഭേദമായി. എറണാകുളത്ത് രോഗം ഭേദമായ ആൾ വിദേശിയാണ്. ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി മുന്നൂറ്റി എഴുപതു പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.
620 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. 148 പേർ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകളുടെ കാര്യത്തിൽ ശക്തമായ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം സാമൂഹിക വ്യാപനം ഏതെങ്കിലും തരത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതിനായി പെട്ടെന്ന് ഫലമറിയാൻ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.