കൊവിഡ്-19: എ ടി എമ്മുകൾ ഉപയോഗിക്കും മുൻപ് അറിയാൻ

March 18, 2020

കൊവിഡ്-19 വ്യാപനം വർധിച്ചുവരികയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിനുകളോ, മരുന്നുകളോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറസിന്റെ വ്യാപനം തടയാൻ പ്രത്യേക കരുതൽ ആവശ്യമാണ്. ഈ സാഹചര്യത്തിൽ എ ടി എമ്മുകൾ ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ സ്പർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് എ ടി എം മെഷീനുകൾ. അതിനാൽ ഇവിടങ്ങളിൽ അണുക്കൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

എ ടി എം മെഷീനുകൾ ഉപയോഗിച്ച ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. അല്ലെങ്കിൽ എ ടി എമ്മിൽ ഡയറക്ട് സ്പർശിക്കാതെ കർച്ചീഫോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് സപർശിക്കുന്നതും ഉചിതമായ മാർഗമാണ്. എന്നാൽ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.

സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അറുപത് ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വേണം ഉപയോഗിക്കാൻ. കൈകളുടെ ഉള്ളിലും പുറംകൈയിലും വിരലുകൾക്കിടയിലും സാനിറ്റൈസർ തേയ്ക്കണം.