കേരളം തുരത്തിയ നിപ്പയും സികയും ഒടുവിൽ കൊറോണയും- ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് ബി ബി സി
കേരളത്തിന്റെ ആരോഗ്യരംഗം വിദേശ രാജ്യങ്ങളെ പോലും അപേക്ഷിച്ച് കൂടുതൽ സജീവവും കൂടുതൽ കാര്യക്ഷമവുമായി മാറിയിരിക്കുകയാണ്. നിപ്പ, സിക ഇപ്പോൾ കൊറോണ തുടങ്ങിയ വൈറസുകളോട് കേരളം നടത്തിയ പോരാട്ടം വളരെ ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തലത്തിൽ പോലും കേരളം ഇക്കാര്യത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.
കൊറോണ വൈറസിനെ സംബന്ധിച്ച് ബി ബി സി നടത്തിയ ചർച്ചയിലും താരമായത് കേരളമാണ്. നിപ്പ വൈറസ് ബാധയും സിക, കൊറോണ തുടങ്ങിയ വൈറസുകളെയും കേരളം നിയന്ത്രിച്ച രീതി അഭിനന്ദനർഹമാണെന്നാണ് ബി ബി സി ചർച്ചയിൽ പരാമർശിച്ചത്.
ചൈനീസ് മാധ്യമ പ്രവര്ത്തക ക്യുയാന് സുന്, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല് എന്നിവര് പങ്കെടുത്ത ചര്ച്ചയില് അവതാരകയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വൈറോളജിസ്റ്റായ ഡോക്ടര് ഷഹീദ് ജമീൽ പറഞ്ഞത് കേരളത്തിന്റെ ആരോഗ്യരംഗം വളരെ പുരോഗമിച്ചുവെന്നും രോഗ നിർണയത്തിനും ചികിത്സയ്ക്കും മികച്ച സൗകര്യങ്ങൾ ഉണ്ടെന്നുമാണ്.
Read More:ശീതക്കാറ്റിൽ രൂപപ്പെട്ട മഞ്ഞു കൊട്ടാരങ്ങൾ- അമ്പരപ്പിക്കുന്ന രൂപത്തിൽ ഹാംബർഗിലെ വീടുകൾ
കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ചത് മൂന്നുപേരിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധ രേഖപെടുത്തിയതും കേരളത്തിൽ ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ ചികിത്സയിലും നിരീക്ഷണത്തിലും ഉണ്ടായിരുന്നവർക്ക് ഭേദമാകുകയും ചെയ്തു.