കരുതലാണ് കരുത്ത്; ബ്രേക്ക് ദ് ചെയിന്‍ പ്രചരണത്തില്‍ ഭാഗമായി ഫ്ളവേഴസ് ടിവിയും ട്വന്റിഫോര്‍ ന്യൂസ് ചാനലും
കൊവിഡ് 19 വ്യാപനം തടയാന്‍ ശക്തമായി പോരാടുകയാണ് കേരള ജനത. കൊറോണ വൈറസിനെ അകറ്റി നിര്‍ത്താന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. കൈകള്‍ എപ്പോഴും വ്യത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇയ്ക്കിടെ ശുചിയാക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.
കൊവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ബ്രേക്ക് ദ് ചെയിന്‍ പ്രചരണം. വ്യക്തി ശുചിത്വം ഉറപ്പാക്കാന്‍ ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുകയാണ് ഈ ക്യംപെയിനിലൂടെ. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴിലുള്ള ഫ്ളവേഴ്സ് ടിവിയും ട്വന്റിഫോര്‍ ന്യൂസ് ചാനലും ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയിന്റെ ഭാഗമായിക്കഴിഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായി ചാനല്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഓഫീസിലേയ്ക്ക് കയറുന്നതിന് മുമ്പേ കൈകള്‍ വൃത്തിയായി കഴുകുന്നതിനു വേണ്ടി പ്രത്യേക വാഷ് ബേസിനും ഹാന്‍ഡ് വാഷ് തയാറാക്കിയിരിക്കുന്നു.
ജീവനക്കാര്‍ക്ക് പുറമെ ഓഫീസിലെത്തുന്ന ഗസ്റ്റുകള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. സാനിറ്റൈസറും ഓഫീസ് റിസപ്ഷനില്‍ ലഭ്യമാണ്. അതേസമയം ഫ്ളവേഴ്സ് ടിവിയിലെ ജീവനക്കാരനായ ആദര്‍ശ് ആണ് ഒഴിഞ്ഞ ടാര്‍ വീപ്പ കൊണ്ടു ഈ വാഷ് ബേസിന് തയാറാക്കിയിരിക്കുന്നത്. അനുകരണീയമായ മാതൃക കൂടിയാണ് ഇത്.