കൊറോണ തമാശയല്ല, ചെറുതായി കാണരുത്, മലയാളത്തിൽ നിർദ്ദേശങ്ങളും മുന്നറിയിപ്പുമായി ചിന്നപ്പയ്യൻ
March 26, 2020

കൊറോണ വൈറസിനെ വളരെയധികം സീരിയസായി കാണണമെന്നും അതിന്റെ പേരിലുള്ള തമാശകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ് ടിക് ടോക്ക് താരം ബ്ലെയ്ക്ക് യാപ്പ്. മലേഷ്യൻ സ്വദേശിയായ ബ്ലെയ്ക്ക് ചിന്നപ്പയ്യൻ എന്നാണ് അറിയപ്പെടുന്നത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പാട്ടു പാടിയും അഭിനയിച്ചും ‘ചിന്നപയ്യൻ’ നിരവധി ആരാധകരെ നേടി. 10 ലക്ഷത്തിലധികം ഫോളോവേഴ്സും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസിനെതിരെ മലയാളത്തിൽ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി എത്തുകയാണ് ഈ ചിന്നപ്പയ്യൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം മലേഷ്യക്കാരനായ ബ്ലെയ്ക്ക് ചൈനക്കാരൻ ആണെന്ന് കരുതി നിരവധി വിമർശനങ്ങളും അദ്ദേഹത്തിനെതിരെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം വീഡിയോയുമായി എത്തിയത്.