കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍; ഡാന്‍സ് വീഡിയോയുമായി ഒരു അച്ഛനും മകളും

March 20, 2020

കൊവിഡ് 19 വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ളവര്‍ ഒറ്റക്കെട്ടായി ഈ ചെറുത്തുനില്‍പ്പിന്റെ ഭാഗമായിരിക്കുകയാണ്. കൊറോണ വ്യാപനം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും നിറയുന്നുണ്ട്.

കൊവിഡ് 19 വ്യാപനം തടയാന്‍ ഓരോരുത്തരും പ്രധാനമായും എന്താക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് വ്യക്തമാക്കി തരികയാണ് ഒരു അച്ഛനും മകളും ചേര്‍ന്ന്. മനോഹരമായ ഒരു ഡാന്‍സ് പ്രകടനത്തിലൂടെയാണ് ഈ അച്ഛനും മകളും മുന്‍കരുതലുകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നത്.

Read more: ആ മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടന്റെ വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും ആപ്പിള്‍ താഴെ വീണതും ഗുരുത്വാകര്‍ഷണം തിരിച്ചറിയുന്നതും; ‘അത്ഭുതങ്ങളുടെ വര്‍ഷം’

വ്യക്തി ശുചിത്വം ഉറപ്പാക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ കഴുകി വ്യത്തിയാക്കണമെന്നും ഹസ്തദാനം പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഡാന്‍സിലൂടെ ഈ അച്ഛനും മകളും പങ്കുവയ്ക്കുന്നു.

അതേസമയം കൊവിഡ് 19 വ്യാപനം തടയാന്‍ കനത്ത ജാഗ്ത തുടരുകയാണ് സംസ്ഥാനത്ത്. ഇതിന്റെ ഭാഗമായി എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും സര്‍ക്കാര്‍ മാറ്റിവെച്ചു. ഇതുവരെ കേരളത്തില്‍ 25 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.