കൊവിഡ്- 19; രാജ്യത്തെ രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചു
രാജ്യത്തെ രണ്ടാമത്തെ കൊവിഡ്- 19 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 67 വയസുകാരിയാണ് ഇന്നലെ മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നത്.അതേസമയം ഇയാൾ സ്വിറ്റ്സര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്ത കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഹുസൈന് സിദ്ദിഖിന്റേതായിരുന്നു. മാർച്ച് 12 നാണ് ഇദ്ദേഹം മരിച്ചത്. തീർഥാടനത്തിനു ശേഷം സൗദിയില്‍ നിന്നും ഫെബ്രുവരി 29 നാണ് ഹുസൈന് മടങ്ങിയെത്തിയത്. മാര്‍ച്ച് 10 നാണ് കൊവിഡ്- 19 ചികിത്സയ്ക്കായി ഇദ്ദേഹത്തിന്റെ സാംപിള്‍ ശേഖരിച്ചത്. ആസ്തമയും രക്തസമ്മര്‍ദ്ദവും രോഗിക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കനത്ത ജാഗ്രതയിലാണ് രാജ്യം.