കൊവിഡ് 19: വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിങ് മാളുകളിലേയും ജീവനക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം തടയാന്‍ കനത്ത ജാഗ്രത തുടരുകയാണ്. കൊറോണ വൈറസ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിങ് മാളുകളിലേയും ജീവനക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.
1) എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഉറപ്പ് വരുത്തുക
2) കൈകഴുകുന്ന സ്ഥലത്ത് കൈകഴുകുന്ന ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പ്രത്യേകമായി പതിപ്പിക്കുക
3) ജീവനക്കാരും ഉപഭോക്താക്കളും കൃത്യമായ സാമൂഹിക അകലം പാലിക്കുക
4) രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കാന്‍ സ്ഥാപന ഉടമ ശ്രദ്ധിക്കുക
5) സ്ഥാപനത്തില്‍ ദിശ, കണ്ട്രോള് റൂമുകള്‍ എന്നിവയുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക
6) ഓണ്‍ലൈന്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക
7) പേയ്മെന്റ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരും ഉപഭോക്താക്കളും പണമിടപാടിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.