കൊവിഡ് 19: കേരളാ ഹൈക്കോടതി ഏപ്രില്‍ എട്ട് വരെ അടച്ചു
March 23, 2020
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് സംസ്ഥാനം. വിവിധ മേഖലകളില്‍ നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളാ ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് അടച്ചിരിക്കുന്നത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, ജാമ്യാപേക്ഷകള്‍ തുടങ്ങി അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കുകയുള്ളൂ. ഇതിനായി ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക ബഞ്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞയാണ്. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ നിയന്ത്രണം തുടരുകയാണ്. കേരളത്തില്‍ ഇതുവരെ 67 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.