കൊവിഡ്-19; കടകളും ഹോസ്റ്റലുകളും പൂട്ടി ഭക്ഷണം കിട്ടാതെ വിദ്യാർത്ഥികൾ

കൊവിഡ്-19 വ്യാപകമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളിലെ വിമാന സർവീസുകളും റദ്ധാക്കിയിരുന്നു. യാത്രാവിലക്കിനെ തുടർന്ന് ഫിലിപ്പീൻസിലും മലേഷ്യയിലും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഫിലിപ്പീൻസിൽ 400- ഓളം മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്, പലർക്കും ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണ്. കടകളും ഹോസ്റ്റലുകളും പൂട്ടി, ഇതോടെ എന്തുചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് വിദ്യർത്ഥികൾ അടക്കമുള്ളവർ.
അതേസമയം ഇറ്റലിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ അധികൃതർ ഇടപെട്ടിരുന്നു. ഇവരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചിരുന്നു. എന്നാൽ ക്വലാലംപൂർ വിമാനത്താവളത്തിൽ എത്തിയവർ ഇന്നലെ മുതൽ വിമാനത്തിനായി കാത്തിരിപ്പ് തുടരുകയാണ്. ഇവർക്കായി പ്രത്യേക വിമാനം ഒരുക്കുമെന്ന് ഇന്ത്യൻ ഗവണ്മെന്റ് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് 143 പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് രോഗ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ്.