കൊവിഡ് 19; രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

March 15, 2020
Covid 19 death toll crossed 9000 India

കൊറോണ വൈറസിന്റെ ഭീതി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ലോകത്താകെ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. 1,56,588 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 5836 പേര്‍ കൊവിഡ് 19 മൂലം മരണപ്പെട്ടു.

കൊവിഡ് അതിശക്തമായി വ്യാപിക്കുന്ന ഇറ്റലിയില്‍ മരണസംഖ്യ 1441 ആയി. 191 പേര്‍ സ്‌പെയിനിലും മരണപ്പെട്ടു. ഇരു രാജ്യങ്ങളും രോഗ പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്.

കൊവിഡ് 19 നെതിരെ ശക്തമായ ജാഗ്രതയും പ്രതിരോധവും തുടരുകയാണ് കേരളവും. കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി കൊവിഡ് 19-നെ പകര്‍ച്ചവ്യാധി പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് 7677 പേര്‍ നിരീക്ഷണത്തിലുണ്ട്. 302 പേര്‍ ആശുപത്രികളിലും 2375 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.