കൊവിഡ്-19 പ്രതിരോധ വാക്സിനുകൾ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ; രോഗ ബാധ നിയന്ത്രണത്തിന് മുൻഗണന
കൊവിഡ്-19 നിയന്ത്രിക്കാൻ ഒരു പ്രതിരോധ മരുന്ന് ഇല്ലായെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ലക്ഷണങ്ങൾ ചികിൽസിച്ച് ഭേദമാക്കാം, എന്നുമാത്രമാണ് ഇപ്പോൾ മാർഗമുള്ളത്. വാക്സിനുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഗവേഷകർ.
പരീക്ഷണ ഘട്ടത്തിലിരിക്കുന്ന അംഗീകരിക്കപ്പെടാത്ത വാക്സിനുകൾ ആശ്രയിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിലവിൽ വാക്സിനുകൾ വിജയകരമാണോ എന്ന് പരീക്ഷിച്ച് വാക്സിൻ വിപണിയിൽ എത്തിക്കാൻ 18 മാസം എങ്കിലും കുറഞ്ഞത് ആവശ്യമാണ്.
അതുവരെ കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കുക, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്നേയുള്ളു മാർഗം. ഒന്നാമത്തെ പരിഗണന നൽകേണ്ടതും ഇതിനാണ്. വാക്സിനുകൾ രണ്ടാമതായി പരിഗണിച്ചാൽ മതി. കാരണം അതെല്ലാം പരീക്ഷണ ഘട്ടത്തിലാണ്.
ഇതിന്റെ ഭാഗമായാണ് കൂട്ടംകൂടലുകൾ ഒഴിവാക്കാൻ കർശന നിർദേശം. സ്കൂളുകൾ, സിനിമ തിയേറ്ററുകൾ എല്ലാം ഇത്തരത്തിൽ നിയന്ത്രണ വിധേയമായി അടച്ചുപൂട്ടുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ സംഭവിച്ചു തുടങ്ങിയെങ്കിലും കരുതലാണ് മുഖ്യം.
പുതിയ ടെക്നോളജി ഉപയോഗിച്ച് ഗവേഷകരും മരുന്ന് കമ്പനിക്കാരും കൂട്ടായ പരിശ്രമത്തിലാണ് വാക്സിന് വേണ്ടി. ഈ വാക്സിൻ കണ്ടെത്തിയാൽ മാത്രം പോരാ പരീക്ഷിക്കാനും മറ്റ് സുരക്ഷ പരിശോധനകൾക്കുമായി ഒരു വർഷം വേണ്ടിവരും. മിക്കവാറും പക്ഷെ പരീക്ഷണാടിസ്ഥാനത്തിൽ വോളന്റിയർമാർക്ക് ഒരു മാസത്തിനകം വാക്സിൻ സാമ്പിളുകൾ നൽകി തുടങ്ങും.
Read More:കൊവിഡ്- 19: ഇറ്റലിയിൽ നിന്നെത്തിയവർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ട് നാഷ്ണൽ ഹെൽത്ത് മിഷൻ
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വാക്സിന് വേണ്ടി കാത്തിരിക്കാതെ മറികടക്കാൻ നിയന്ത്രണമാണ് ആവശ്യം. കൊറോണ പടരാതിരിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഒരേയൊരു മാർഗം.