കൊവിഡ്-19; പ്രതിരോധ മരുന്ന്, പുതിയ പരീക്ഷണവുമായി എറണാകുളം മെഡിക്കൽ കോളജ്
കൊവിഡ്-19 ഭീതിയിലാണ് ലോകജനത. വൈറസ് വ്യാപനം ക്രമാതീതമായി വർധിച്ചുവരുകയാണ്. രോഗം തടയുന്നതിനായി മരുന്ന് കണ്ടെത്താത്തതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പുതിയ പരീക്ഷണവുമായി എത്തുകയാണ് എറണാകുളം മെഡിക്കൽ കോളജ്. എച്ച് ഐ വി ബാധിതർക്കുള്ള മരുന്നാണ് പരീക്ഷിച്ചത്. ആദ്യ ഫലം പ്രതീക്ഷ നല്കുന്നുവെന്നാണ് ഡോക്ടേഴ്സ് അറിയിക്കുന്നത്. ബ്രിട്ടീഷ് പൗരന് പുതിയ മരുന്ന് നല്കിത്തുടങ്ങി. പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ആരോഗ്യ വകുപ്പും.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കനത്ത ജാഗ്രതയിലാണ് കേരളം. കൊവിഡ് 19 ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും. രോഗി തുമ്മുമ്പോൾ അവരുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാറുണ്ട്. ഇതിൽ സപർശിച്ച ശേഷം ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോഴാണ് രോഗാണുക്കൾ ആളുകളിലേക്ക് പരക്കുന്നത്. രോഗികളിൽ നിന്നും മൂന്ന് അടിയെങ്കിലും അകലത്തിൽ വേണം നിൽക്കാൻ.