‘കൊറോണ കാലമാ…, എന്നേപ്പോലെയുള്ളവര്‍ കൂട്ടംകടി നില്‍ക്കരുത്’: ബോധവല്കരണവുമായി കാര്‍ത്ത്യായനി അമ്മയും: വീഡിയോ
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് കേരളം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിപുലമായ ബോധവല്കരണവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കൊറോണ വൈറസിനെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രായഭേദമന്യേ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.
നാരിശക്തി പുരസ്കര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെ ബോധവല്‍ക്കരണ വീഡിയോയും ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കാര്‍ത്ത്യായനി അമ്മയുടെ ബോധവല്കരണ വീഡിയോ പങ്കുവെച്ചു.
‘കൊറോണ കാലമാ… പുറത്തു പോയി വരുന്നവര്‍ കൈയും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ. കൈ സോപ്പിട്ടു കഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ. എന്നേപ്പോലെയുള്ളവര്‍ കൂട്ടംകടി ഇരിക്കരുത്. വിദേശത്തു നിന്നു വരുന്നവര്‍ 14 ദിവസമെങ്കിലും വീട്ടില്‍തന്നെ കഴിയണം. എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം.’ കാര്‍ത്ത്യായനി അമ്മ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്.
‘നാരിശക്തി അവാര്‍ഡ് ജേതാവായ കാര്‍ത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ? ഈ അമ്മ പറയുന്നത് കേള്‍ക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം.’ എന്ന കുറിപ്പോടെയാണ് ഈ ബോധവല്കരണ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.