ഹോട്ടലുകളെ ആശുപത്രികളാക്കി സൂപ്പർതാരം; ഒപ്പം ജീവനക്കാരുടെയും ഡോക്ടർമാരുടെയും വേതനവും ഏറ്റെടുത്തു, വാർത്ത നിഷേധിച്ച് ‘സിആർ7’ ഹോട്ടൽ
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കൊവിഡ്- 19 ലോകമെമ്പാടും വ്യാപകമാകുമ്പോൾ സഹായ ഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന്റെ ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടുനൽകിയെന്നായിരുന്നു വാർത്ത.
പോർച്ചുഗലിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകളാണ് ആശുപത്രികളാക്കാൻ വിട്ടുനൽകിയത് . അതോടൊപ്പം ഈ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ ചെലവും ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും വേതനവുമെല്ലാം അദ്ദേഹം തന്നെ വഹിക്കുമെന്നും വാർത്തകൾ പരന്നിരുന്നു.
ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹത്തെ പുകഴ്ത്തി നിരവധി ആരാധകരും രംഗത്തെത്തി. സ്പാനിഷ് ദിനപത്രമായ മാർകയും യുവന്റസ് വെബ്സൈറ്റുമാണ് ഈ വാർത്തകൾ പുറത്തുവിട്ടത്. അതേസമയം ഈ റിപ്പോർട്ട് നിഷേധിച്ചിരിക്കുകയാണ് ‘സിആർ7’ ഹോട്ടൽ.
എന്നാൽ ഇപ്പോൾ പോർച്ചുഗലിൽ ഐസൊലേഷനിൽ കഴിയുകയാണ് താരം. സഹതാരം ഡാനിയേല റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് താരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.
Cristiano Ronaldo's Juventus teammate, Daniele Rugani, has tested positive for COVID 19. Cristiano will remain in Madeira and will not be travelling back to Italy. pic.twitter.com/MZl1bmJsm9
— Cristiano Ronaldo Fans (@TheRonaldoTeam) March 12, 2020