തിരിച്ചുവരവിനൊരുങ്ങി ധോണി, വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. കുറച്ചുനാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. ഐ പി എൽ സീസണിന്റെ മുന്നൊരുക്കമായി താരം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരങ്ങൾക്കൊപ്പമാണ് ധോണി പരിശീലനം ആരംഭിച്ചത്.
അമ്പാട്ടി റായിഡു, കെ എം ആസിഫ്, പിയൂഷ് ചൗള എന്നിവർക്കൊപ്പം ക്രിക്കറ്റ് പരിശീലനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ ട്വിറ്റർ പേജിൽ വൈറലായിക്കഴിഞ്ഞു. എന്നാല്‍, മാര്‍ച്ച് 19 മുതല്‍ മാത്രമാണ് ചെന്നൈയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തിനെത്തുന്നത്.
2019 ലെ ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു താരം. ക്രിക്കറ്റ് ലോകത്ത് പകരം വയ്ക്കാനില്ലാത്ത ഇതിഹാസതാരമാണ് ധോണി. കളിക്കളത്തിൽ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുന്നതിനാല്‍ ധോണിയുടെ മടങ്ങിവരവ് ഏറെ ആവേശത്തോടെയാണ് കായികലോകം കാത്തിരിക്കുന്നത്.
A grand waltz to take guard! #StartTheWhistles #SuperTraining 🦁💛 pic.twitter.com/tQbDqqnmT2
— Chennai Super Kings (@ChennaiIPL) March 2, 2020