കൊറോണയും കൊവിഡ്-19 ഉം ഒന്നാണോ?ആശയ കുഴപ്പം അകറ്റാം

March 10, 2020

നൂറിലധികം രാജ്യങ്ങളിലാണ് കൊറോണ പടർന്നുപിടിച്ചിരിക്കുന്നത്. കേരളത്തിലും ആറു പേർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ കൊറോണ വൈറസ് എന്ന് പറയപ്പെട്ടിരുന്ന രോഗം പിന്നീട് കൊവിഡ്-19 ആയി. ഇതിനെക്കുറിച്ച് പലർക്കും ആശയ കുഴപ്പങ്ങളും നിലനിൽക്കുന്നു.

എന്താണ് കൊവിഡ്-19? കൊറോണയും കൊവിഡും ഒന്നാണോ? ഇങ്ങനെ പല സംശയങ്ങളും ആളുകളിൽ ഉണ്ട്. കൊറോണ വൈറസ് പരത്തുന്ന രോഗാവസ്ഥയ്ക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കൊവിഡ്-19. പല രാജ്യങ്ങളിലും കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖത്തിന് പല പേരുകൾ ഉപയോഗിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് ലോകാരോഗ്യ സംഘടന നൽകിയത്.

Read More:കൊവിഡ്-19 ഭീതിയിൽ കരുതലോടെ കേരളം; മാസ്ക് ധരിച്ച് ജീവനക്കാർ

മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. ഇത് മനുഷ്യരിൽ മാരക രോഗങ്ങളാണ് സൃഷ്ടിക്കുക. കൊറോണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കൊവിഡ്-19. അതായത് കൊറോണ വൈറസ് ഡിസീസ് 2019. ഇതുവരെ ഈ വൈറസ് പരത്തുന്ന അസുഖത്തിന് ഒരു വാക്സിനും കണ്ടെത്തിയിട്ടില്ല. പതിനെട്ടു മാസങ്ങൾക്കുള്ളിൽ ആദ്യ വാക്സിൻ കണ്ടെത്തും എന്ന് ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചിരുന്നു.