മൂന്നും നാലും ഘട്ടങ്ങൾ വളരെ ജാഗ്രത വേണമെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി ഡോക്ടറുടെ വാക്കുകൾ
വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം വളരെ നിർണായകമാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാര്യ ഗൗരവം അറിയില്ല. ജനത കർഫ്യു പോലും നിയന്ത്രണങ്ങളുടെ കാര്യത്തിലുള്ള ഒരു പരിശോധന മാത്രമാണെന്ന് മനസിലാക്കാത്തവർക്ക് വരുന്ന രണ്ടാഴ്ചയുടെ പ്രധാന്യം വ്യക്തമാക്കുകയാണ് ഹോമിയോ ഫിസീഷ്യൻ ഡോക്ടർ രാജേഷ് കുമാർ.
4 ഘട്ടങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ടുള്ളത്. ഒന്നാമത്തെ സ്റ്റേജിൽ വിദേശത്തുനിന്നും അസുഖ ബാധിതനായ ഒരാൾ ഇന്ത്യയിലേക്ക്എത്തുന്നു. ഇവരെയാണ് സ്റ്റേജ് വൺ രോഗികൾ എന്ന് പറയുന്നത്. രണ്ടാമത്തെ സ്റ്റേജിൽ ഈ രോഗിയുമായി സമ്പർക്കത്തിലായിരുന്ന ആളിലേക്ക് രോഗം പടരുന്നു. ഈ ഘട്ടത്തിലാണ് റൂട്ട് മാപ്പിന്റെ ആവശ്യം. ആദ്യത്തെ രോഗി എവിടെയൊക്കെ പോയി എന്നും ആരൊക്കെയായി സമ്പർക്കത്തിലായി എന്നും ഇതിലൂടെയാണ് കണ്ടെത്തുന്നത്.
എന്നാൽ മൂന്നാമത്തെ സ്റ്റേജ് ആണ് അപകടകരം. കൊറോണ ലക്ഷണങ്ങൾ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. എന്നാൽ ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. നിരീക്ഷണത്തിൽ ഉള്ളവരുമായി അടുത്തിടപഴകിയിട്ടില്ല. അതായത് കണ്ടത്താത്ത കേസുകൾ അപ്പോൾ ഉണ്ട്. ഇതിനെയാണ് കമ്മ്യുണിറ്റി സ്പ്രെഡ് എന്ന് പറയുന്നത്.
ഇതാ വളരെ അപകടം പിടിച്ച സ്റ്റേജ് ആണ്. അങ്ങനെയൊരു ഘട്ടം കേരളത്തിൽ സംഭവിക്കാതിരിക്കാനാണ് ഇപ്പോൾ അടുത്ത രണ്ടാഴ്ചയിലേക്ക് കൂടുതൽ കരുതൽ വേണമെന്ന് പറയുന്നത്. ഇങ്ങനെ കമ്മ്യുണിറ്റി സ്പ്രെഡ് സംഭവിച്ചാൽ അടുത്ത നാലാമത്തെ സ്റ്റേജിൽ മരണമാണ് ഫലം. ഇങ്ങനെ ആദ്യ ഘട്ടങ്ങളിൽ കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ് മറ്റു രാജ്യങ്ങളിൽ ഇത്രയധികം മരണങ്ങൾ സംഭവിക്കാൻ കാരണമായത്. അങ്ങനൊരു സംഭവം ഇന്ത്യയിൽ സംഭവിക്കാതിരിക്കാൻ ഇനിയുള്ള 14 ദിവസങ്ങൾ ജാഗ്രതയോടെ നീങ്ങാം.