ഈ ദിവസങ്ങളിൽ വീടുകളിൽ ഇരിക്കുമ്പോൾ ശീലമാക്കാം വ്യായാമം
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധിപ്പർ വീടുകളിലും റൂമുകളിലും ഒറ്റപ്പെട്ടുകഴിയുകയാണ്. ഇത് കടുത്ത മാനസീക സമ്മർദ്ദങ്ങളിലേക്കാണ് പലരെയും എത്തിക്കുന്നത്. ഇതിന് പ്രതിവിധിയായി പലരും മൊബൈൽ ഫോണുകളെയും ടെലിവിഷനെയും മാത്രമായിരിക്കും ആശ്രയിക്കുക. ഇത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾക്കും കാരണമാകും. ഈ അവസരത്തിൽ ശരീരത്തിനും മനസിനും ഏറെ ഉന്മേഷവും സന്തോഷവും നൽകുന്നതിൽ യോഗയും വ്യായാമവും വലിയ പങ്കുവഹിക്കുന്നുണ്ട്.
ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസീക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കും.
അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ വീടുകളിൽ ഇരിക്കുന്നവർ വ്യായാമം ശീലമാക്കണം. മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്ന ഗെയിമുകളും ശീലമാക്കാൻ ശ്രദ്ധിക്കണം.