ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക; കാത്തിരിക്കുന്നത് പുകവലി നൽകുന്നത് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

December 22, 2022

ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ നടത്തമോ മറ്റു അധ്വാനങ്ങളോ നമ്മൾ ചെയ്യാൻ വിട്ടുപോകാറുമുണ്ട്. ദിവസം എട്ട് മണിക്കൂറിലധികം നിശ്ചലമായി ഇരിക്കുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങൾ. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്‍റെ സമയവും പരിശോധിക്കുന്ന 13 ഗവേഷണപ്രബന്ധങ്ങളുടെ താരതമ്യപഠനത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍.

ഇരുന്ന് ജോലി ചെയ്യുന്നത് അധികം ഊർജം ആവശ്യമില്ലാത്ത പ്രവർത്തിയാണെന്നത് തന്നെയാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ദീര്‍ഘനേരത്തെ ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, രക്തത്തില്‍ അമിതമായ പഞ്ചസാര, അമിതമായ കൊഴുപ്പ്, അപകടകരമായ തോതിലെ കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാല്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസവും 60 മുതല്‍ 75 മിനിറ്റു വരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് ഗുരുഗ്രാം പരസ് ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ വകുപ്പ് അധ്യക്ഷന്‍ ഡോ. ആര്‍.ആര്‍. ദത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതിനൊപ്പം തന്നെ ഏറെ നേരം വ്യായാമമില്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വലിയ രോഗങ്ങൾ വരാനുള്ള സാധ്യതയും ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീര്‍ഘനേരത്തെ ഇരിപ്പ് ഹൃദ്രോഗത്തിന്‍റെയും അര്‍ബുദത്തിന്‍റെയും സാധ്യതയും വർദ്ധിപ്പിക്കും. അതിനാല്‍ ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ശ്രമിക്കേണ്ടതാണ്.

Story Highlights: Problems caused by sitting for too long hours

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!