‘നടക്കുന്നതിലും കാര്യമുണ്ട്’; മനസിനും ശരീരത്തിനുമായി വെയ്ക്കാം ചെറു ചുവടുകൾ!

February 7, 2024

നടത്തം ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു വ്യായാമമാണ്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നടത്തം, ദിനചര്യയുടെ ഭാഗമാക്കുകയാണെങ്കിൽ ലഭിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങളാണ്. നടത്തം അമിത കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. (Benefits of walking for mental and physical well being)

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം സന്ധികളുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കും. എന്നാൽ നടക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പലർക്കും അറിയില്ല. മനസിനെ ശാന്തമാക്കാൻ നടത്തം സഹായിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഉറക്കം മെച്ചപ്പെടുത്തുന്നു:

നടത്തം ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതിന് കഴിയും. ഉറക്കമില്ലായ്മയുമായി മല്ലിടുന്നവരാണെങ്കിൽ, പകൽ സമയത്ത് കൂടുതൽ വ്യായാമം ചെയ്യാം. ശരീരം നന്നായി പ്രവർത്തിക്കുമ്പോൾ ഉറങ്ങുന്നത് കുറച്ച് കൂടെ എളുപ്പമാണ്. സുഖമായ രാത്രിയുറക്കം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അത്യാവശ്യമാണ്.

Read also: ‘പ്രമേഹക്കാരേ ഇതിലെ…’; പേടിക്കാതെ നുണയാം അൽപ്പം മധുരം!

സമ്മർദ്ദം കുറയ്ക്കുന്നു:

അനിയന്ത്രിതമായ സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നടത്തവും മറ്റ് തരത്തിലുള്ള വ്യായാമങ്ങളും സമ്മർദ്ദത്തിൻ്റെ തോത് ഫലപ്രദമായി കുറയ്ക്കും.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു:

നടത്തം നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

Credits: doctorndtv.com

Story highlights: Benefits of walking for mental and physical well being