കാതിലണിയാൻ മാജിക് ലൈറ്റ് ഹൗസ്, കഴുത്തിലണിയാൻ ഡ്രാഗൺ; അടിപൊളി ഈ മിനിയേച്ചർ ആഭരണങ്ങൾ
പെണ്ണിന് ആഭരണത്തോടുള്ള ഭ്രമം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമൊക്കെയുള്ള ആഭരണങ്ങൾ തേടിപോകുന്നവരാണ് നമ്മളിൽ മിക്കവരും. ഇപ്പോഴിതാ രൂപത്തിലും മേക്കിങ്ങിലും ഏറെ വ്യത്യസ്തത പുലർത്തുന്ന മാക്സിമിന്റെയും ഡയാനയുടെയും ഫാൻസി ആഭരണങ്ങളാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്.
മേപ്പിൾ ഫോക്സ് എന്ന ഇവരുടെ ഫാൻസി ഷോപ്പിൽ ചെന്നാൽ ഒരു ഹോളിവുഡ് ത്രില്ലർ മൂവി കണ്ടതുപോലുള്ള അനുഭവമാണ്. മാജിക് ലൈറ്റ് ഹൗസ്, ഡ്രാഗൻ, കടൽ, തകർന്ന കപ്പൽ തുടങ്ങി നിരവധി വ്യത്യസ്തമായ ആഭരണങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഇവിടെ. പെൻഡുകളിലും റിങ്ങുകളിലും ചെറിയ ലൈറ്റുകളിലുമൊക്കെയാണ് മിനിയേച്ചർ രൂപങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഡയാന ഒരു ചിത്രകാരിയാണ്. ചെയ്യേണ്ട രൂപങ്ങളുടെ ചിത്രങ്ങൾ വരച്ച് ഡയാന മാക്സിമിന് നൽകും. മാക്സിം ഇതിന്റെ മിനിയേച്ച ർ രൂപങ്ങൾ തയാറാക്കും. പിന്നെ ഇരുവരും ചേർന്ന് ഇതിന് നിറങ്ങൾ നൽകും. ശംഖ്, പേൾ, തടി, ഹോൻസ് ഇവയിലെല്ലാം മിനിയേച്ചർ രൂപങ്ങൾ ഉണ്ടാക്കും.
വ്യത്യസ്തത ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഇവരുടെ ഷോപ്പിൽ ദിവസവും എത്തുന്നത്. ഇൻസ്റ്റാഗ്രാമിലും ഇരുവർക്കും ആരാധകർ ഏറെയാണ്.