കൊവിഡ് 19: ‘ഈ ചെയിന്‍ നമുക്ക് ബ്രേക്ക് ചെയ്യാം’; പിന്തുണയുമായി സിനിമാ ലോകവും
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കേരളം കനത്ത ജാഗ്രതയിലാണ്. കൊവിഡ് 19 വ്യാപനം തടയാന്‍ തുടക്കമിട്ട ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ പിന്തുണയറിയിച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.
മഞ്ജു വാര്യര്‍, ജയസൂര്യ തുടങ്ങിയ താരങ്ങളാണ് ഫേസ്ബുക്കിലൂടെ ബ്രേക്ക് ദേ ചെയിന്‍ പിന്തുണയുമായി രംഗത്തെത്തിയത്. ‘വുഹാനില്‍ ഉടലെടുത്ത കൊറോണ വൈറസ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കേരളത്തില്‍ എത്തിയിരിക്കുകയാണ്. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ചെയിന്‍ പോലെ പകര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ചെയിന്‍ നമുക്ക് ബ്രേക്ക് ചെയ്യാന്‍ സാധിക്കും, സാധിക്കണം’ എന്നു മഞ്ജു വാര്യര്‍ വീഡിയോയില്‍ പറയുന്നു.
രോഗപ്രതിരോധത്തിനായി എല്ലാരും ജാഗ്രത പുലര്‍ത്തണമെന്നും അതിലൂടെ നമുക്ക് കൊറോണ ചെയിന്‍ ബ്രേക്ക് ചെയ്യാന്‍ സാധിക്കുമന്നും ജയസൂര്യ പറഞ്ഞു. കൊവിഡ് 19 വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഭംഭിച്ചതാണ് ബ്രേക്ക് ദ് ചെയിന്‍ പ്രചാരണം. ഹസ്തദാനം പോലെ സ്പര്‍ശനത്തോടെയുള്ള ആശംസകള്‍ ഒഴിവാക്കുക, മുഖം മൂക്ക് കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തുവാല കൊണ്ട് മറയ്ക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ബസ് സ്റ്റോപ്പുകളടക്കമുള്ള പൊതു ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.