തിരുനക്കര ഉത്സവത്തിന് ക്ഷേത്ര ചടങ്ങുകൾ മാത്രം ;കൊവിഡ്-19 പശ്ചാത്തലത്തിൽ ജാഗ്രതയോടെ കേരളം
അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. വളരെയധികം ശ്രദ്ധയോടെ ജനങ്ങൾ മുന്നോട്ട് പോകേണ്ട അവസ്ഥയിൽ പൊതുപരിപാടികളൊക്കെ കേരളം റദ്ദാക്കിയിരിക്കുകയാണ്. ഒന്നിച്ച് കൂടേണ്ടി വരുന്ന ആഘോഷ പരിപാടികളായ വിവാഹം, ഉത്സവം, പെരുന്നാളെല്ലാം മാറ്റി വയ്ക്കാൻ കർശന നിർദേശമുണ്ട്.
കോട്ടയം തിരുനക്കര ക്ഷേത്ര കമ്മിറ്റി ഒരു മാതൃകാപരമായ തീരുമാനം അറിയിച്ചിരിക്കുകയാണ്. പകൽപൂരവും വലിയ ആഘോഷങ്ങളുമായി നടത്തപ്പെടാറുള്ള ഉത്സവമാണ് തിരുനക്കരയിലേത്. എന്നാൽ ഇത്തവണ അത് ക്ഷേത്ര ചടങ്ങുകളിൽ മാത്രമായി ഒതുങ്ങും. വളരെ മികച്ചൊരു തീരുമാനമാണ് ക്ഷേത്ര കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്.
ഉത്സവക്കാലമായതിനാൽ വലിയ ക്ഷേത്രങ്ങൾ പോലും മാതൃകാപരമായ തീരുമാനമെടുത്താൽ മറ്റു ക്ഷേത്രങ്ങളും വിശ്വാസത്തിനപ്പുറം കേരളത്തിന്റെ സാഹചര്യത്തിന് മുൻഗണന നൽകും.
അതേസമയം, കേരളത്തില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് നൂറ്റിയന്പത് പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.