കീടാണുക്കളെ എങ്ങനെ തടയാം?- ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം
കേരളത്തിൽ വീണ്ടും കൊറോണ ഭീതി പടരുമ്പോൾ മലയാളികളിൽ പലരും അമിത് ആത്മവിശ്വസത്തിലാണ്. എല്ലാം ആരോഗ്യവകുപ്പ് നോക്കും എന്ന രീതിയിൽ ചിന്തിക്കാതെ സ്വയം ചില കരുതലുകൾ നടത്തണം. ഫേസ് മാസ്ക്ക് ഉപയോഗിക്കുന്നത് പോലും ബുദ്ധിമുട്ടായി കാണുന്നവർ സത്യത്തിൽ കാര്യ ഗൗരവം അറിയാത്തവർ ആണ്. ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോൾ ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കാൻ ശ്രമിക്കുക.
1. ഹസ്തദാനം ഒഴിവാക്കുക
2.തുമ്മുമ്പോൾ ഫുൾ സ്ലീവ് ഷിർട്ടിന്റെ ഭാഗം അല്ലെങ്കിൽ ടിഷ്യു പേപ്പർ, നാപ്കിൻ ഉപയോഗിക്കുക.
3. കയ്യിൽ ആവാതിരിക്കാൻപ്രത്യേകം ശ്രദ്ധിക്കുക.
4.ഉപയോഗിച്ച ടിഷ്യു പേപ്പർ എത്രയും പെട്ടന്ന് ഡിസ്പോസ് ചെയ്യുക , ശേഷം കൈകൾ കഴുകി ശീലിക്കുക.
5.കയ്യുകൾ രണ്ടും സോപ്പ് അല്ലെങ്കിൽ വെള്ളം ഉപയോഗിച്ച് ഇടക്കിടെ വൃത്തിയായി കഴുകുക. അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് വാഷ് ഉപയോഗിക്കുക.
6.പൊതു സ്ഥലങ്ങളിൽ ആൾക്കാരുമായി അടുത്ത് ഇടപെടാതിരിക്കുക, കുറച്ചു അകലം പാലിക്കുക.
7.സ്നേഹപ്രകടനങ്ങൾ,കെട്ടിപിടത്തം, ഉമ്മവയ്ക്കൽ എന്നിവ ഒഴിവാക്കുക
8. സ്വന്തം കൈ കൊണ്ട് കണ്ണുകൾ / മൂക്ക് / വായ എന്നിവ സ്പർശിക്കാതിരിക്കുക.
പനി തുമ്മൽ ജലദോഷം ശ്വാസതടസം അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുക.
മറ്റു യാത്രകൾ ഒഴിവാക്കുക.
9.പൊതു സ്ഥലങ്ങളിൽ തുപ്പരുത് .
10.സമയാസമയങ്ങളിൽ കഴിക്കുക, ഉറങ്ങുക, വ്യായാമം ചെയ്യുക, നാട്ടുകാരെയും വീട്ടുകാരെയും ഫോണിൽ /മെയിൽ
കൂടി ബന്ധപെടുക.
പുകവലി മദ്യം എന്നിവയുടെ ഉപയോഗം കുറക്കുക, ആവശ്യമെങ്കിൽ സോഷ്യൽ വർക്കറുടെയും കൗൺസിലറുടെയും സഹായം ആവശ്യപ്പെടുക.
11.പാകം ചെയ്യാനുള്ള വസ്തുക്കൾ എടുക്കുന്നതിനു മുന്നേ കൈ കഴുകുക. നന്നായി വേവിച്ചു കഴിക്കാൻ ശ്രദ്ധിക്കുക.
നോൺ വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യുമ്പോൾ നന്നായി വേവിച്ചു എന്ന് ഉറപ്പാക്കുക, ശ്രദ്ധിക്കുക.
12.വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ പരിപാലിക്കുമ്പോൾ കയ്യുറ പരിശീലിക്കുക.
13.പുറത്തു നിന്ന് വീട്ടിലേക്കു വരുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങൾ / ചെരുപ്പ് എന്നിവ വീട്ടിൽ ഉള്ളവരുമായി അകലം പാലിച്ചു വൃത്തിയായി സൂക്ഷിക്കുക.
സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
മൂക്ക്, വായ മറച്ചു കൊണ്ട്, വിടവ് ഇല്ലാതെ മാസ്ക്ക് ധരിക്കുക.
ഒരിക്കൽ മാസ്ക്ക് ഇട്ടതിനു ശേഷം അതിൽ കൈ കൊണ്ട് തൊടരുത് .
അഥവാ തൊട്ടാൽ കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
സിംഗിൾ യൂസ് മാസ്ക്ക് ആണെങ്കിൽ ഉപയോഗിച്ച ശേഷം ഡിസ്പോസ്ചെയ്യുക ,വീണ്ടും ഉപയോഗിക്കാതിരിക്കുക,
ശേഷം കൈകൾ വൃത്തിയായി കഴുകുക.
മാസ്ക്ക് ഊരുമ്പോൾ പുറകിൽ നിന്നും ഊരിയെടുക്കുക, (മുൻ ഭാഗത്തു തൊടരുത്) അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക, ശേഷം കൈകൾ വൃത്തിയായി കഴുകുക.