സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നവരുടെ ശ്രദ്ധയ്ക്ക്; ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ കഴിയുന്നവര്‍ പലരും സമൂഹമാധ്യമങ്ങളില്‍ സമയം ചെവഴിക്കാനായിരിക്കും താല്പര്യപ്പെടുക, പ്രത്യേകിച്ച് ഫേസ്ബുക്കില്‍.
എന്നാല്‍ ഫേസ്ബുക്കില്‍ വ്യാജന്മാരും ഏറെയുണ്ട്. മുഖമൂടികള്‍ അണിഞ്ഞ് പലരും നമുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു, സന്ദേശങ്ങള്‍ അയയ്ക്കുന്നു, നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പലതും തിരയുന്നു. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പോലും വഴിതെളിക്കുന്നുണ്ട് ഇത്തരം വ്യാജ അക്കൗണ്ടുകള്‍.
സിനിമാ താരങ്ങളുടെയും ഫെയ്മസ് പേഴ്സണാലിറ്റികളുടെയുമെല്ലാം പേരിലാണ് ഭൂരിഭാഗം വ്യാജന്മാരും പ്രത്യക്ഷപ്പാടാറ്. ഇത്തരം വ്യാജന്മാരുടെ ഗ്രൂപ്പുകളും ഇക്കാലത്ത് ഫേസ്ബുക്കില്‍ സജീവമാണ്. ഈ ഗ്രൂപ്പുകളില്‍ നിന്നും പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളും അനവധി. എന്നാല്‍ ഒരു പരിധി വരെ വ്യാജന്മാരെ തിരിച്ചറിയാന്‍ നമുക്കും സാധിക്കും. ഫേസ്ബുക്കിലെ ഫെയ്ക്ക് അക്കൗണ്ടുകളെ കണ്ടെത്താന്‍ ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കാം.
പ്രൊഫൈല്‍ നൈം- വ്യാജ അക്കൗണ്ടുള്ളവര്‍ പലപ്പോഴും സിനിമാ താരങ്ങളുടെ പേരോ അല്ലെങ്കില്‍ കൗതുകമുള്ള മറ്റ് വാക്കുകള്‍ മറ്റും ആയിരിക്കും പ്രൊഫൈല്‍ നെയിം ആയി കൊടുക്കുക. അതുകൊണ്ടുതന്നെ ഇത്തരം പേരുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
പ്രൊഫൈല്‍ ഫോട്ടോ– വ്യാജന്മാരെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗമാണ് പ്രൊഫൈല്‍ ഫോട്ടോയുടെ വിലയിരുത്തല്‍. വ്യാജന്മാര് പലപ്പോഴും അശ്ലീല ചിത്രങ്ങളോ അല്ലെങ്കില്‍ ചില വസ്തുക്കളുടെ ചിത്രങ്ങളോ ആയിരിക്കും പ്രൊഫല്‍ ഫോട്ടായായി ഇടുക.
എബൗട്ട് അസ്– അപരിചിതമായ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ പ്രൊഫൈല്‍ തുറന്ന് എബൗട്ട് അസ് എന്ന വിഭാഗം പരിശോധിക്കണം. ആ വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളൊന്നുംതന്നെ നല്കിയിട്ടില്ലെങ്കില് അതൊരു ഫെയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ആണെന്ന് വ്യക്തം.
ടൈം ലൈന്‍– റിക്വസ്റ്റായി വരുന്ന ആളുടെ ടൈം ലൈനും ആക്ടിവിറ്റികളും പരിശോധിക്കുന്നതും നല്ലതാണ്. ആളെ വിലയിരുത്താന്‍ ഈ മാര്‍ഗം സഹായിക്കുന്നു. അതുപോലെതന്നെ അയാളുടെ ലൈക്കുകളും ഷെയറുകളുമൊക്കെ വിലയിരുത്തുക.
മ്യൂചല്‍ ഫ്രണ്ടസ്– ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായുള്ള ഫ്രണ്ട്സിനെ(മ്യൂചല്‍ ഫ്രണ്ട്സ്) മനസിലാക്കുക. റിക്വസ്റ്റ് അയച്ച ആളെ നേരിട്ട് പരിചയമില്ലെങ്കില്‍ മ്യൂച്വല്‍ ഫ്രണ്ടിനോട് അയാളെ കുറിച്ച് അന്വേഷിക്കുന്നതും നല്ലതാണ്. ഇത്തരം മാര്ഗങ്ങളിലൂടെയെല്ലാം ഒരു പരിധി വരെ നമുക്ക് ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താനാകും.