ഹോക്കിയില്‍ ഇന്ത്യന്‍ ടീം മികച്ച റാങ്കിങ്ങില്‍
അന്താരാഷ്ട്ര തലത്തില്‍ ഹോക്കി റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ ഹോക്കി ടീം. അഞ്ചാം റാങ്കിങ്ങിലായിരുന്ന ഇന്ത്യ ഒരു ചുവടുകൂടി മുന്നിലെത്തി നാലാം സ്ഥാനത്തായിരിക്കുകയാണ്.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 2003-ല്‍ റാങ്കിങ് ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ എക്കാലത്തേയും മികച്ച റാങ്ക് ആണിത്. എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗിലെ മികവാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ റാങ്കിങ് നില മെച്ചപ്പെടുത്താന്‍ സഹായകമായത്.
ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ് ആണ് മൂന്നാമത്. ഒളിംപിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിങ്ങില്‍ നാലാം സ്ഥാനം സ്വന്തമാക്കിയത്.
അതേസമയം വനിതാ ഹോക്കിയില്‍ ഒമ്പതാം റാങ്കിലാണ് ഇന്ത്യന്‍ ടീം. നെതര്‍ലന്‍ഡ് ആണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും അര്‍ജന്റീന മൂന്നാം സ്ഥാനത്തുമാണ്. ജര്‍മ്മനിയും ഇംഗ്ലണ്ടുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്. ഹോക്കി ഫെഡറേഷന്റെ അംഗീകാരമുള്ള മത്സര വിജയങ്ങള്‍ കണക്കിലെടുത്താണ് റാങ്കിങ് നിശ്ചയിക്കുന്നത്.