12 വർഷമായി മാരക രോഗവുമായി ഭർത്താവും, അസുഖ ബാധിതയായ മകളും; കനിവ് തേടി ഒരു അമ്മ

March 13, 2020

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

പന്ത്രണ്ടു വർഷമായി തലച്ചോറ് ചുരുങ്ങുന്ന രോഗവുമായി ജീവിതത്തോട് മല്ലിടുകയാണ് എറണാകുളം കളമശ്ശേരി സ്വദേശിയായ ബിജു. അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വളരെയധികം ദുരിതങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

രണ്ടു മാസമായതേയുള്ളു ബിജുവിന്റെ അസുഖം കണ്ടെത്തിയിട്ട്. എപ്പോഴും ചലിച്ചുകൊണ്ടിരിക്കും ശരീരം. അതിനാൽ ഭാര്യയ്ക്ക് മറ്റു ജോലികൾക്ക് പോകാനും സാധിക്കില്ല. ചികിത്സ തുടരാൻ സാധിക്കാതെ വന്നപ്പോൾ രണ്ടു വർഷം മുൻപ് മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തനാകുകയും ചെയ്തിരുന്നു.

ഇപ്പോൾ മൂത്ത മകൾക്കും തലച്ചോർ സംബന്ധമായ അസുഖമാണ്. എന്നാൽ രണ്ടാളുടെയും ചിലവുകൾ ഈ കുടുംബത്തിന് വഹിക്കാൻ പറ്റുന്നില്ല. കുഞ്ഞിന് ചികിത്സയോ മരുന്നോ നൽകാൻ സാധിച്ചിട്ടില്ല. മരുന്നിനും കുട്ടികളുടെ പഠനത്തിനും വഴികാണാതെ അലയുകയാണ് ബിജുവിന്റെ ഭാര്യ. അടുത്ത വീട്ടിൽ ക്ലീനിങ് ജോലി ചെയ്യുന്ന വരുമാനമേ ഇവർക്കുള്ളു. ബിജുവിന്റെ ‘അമ്മ ഹൃദയ സംബന്ധമായ രോഗമുള്ളയാളുമാണ്. ഇപ്പോൾ സുമനസുകളിൽ നിന്നും ഇവർ ചികിത്സ സഹായം തേടുകയാണ്.

BANK ACCOUNT DETAILS

NAME: FLOWERS FAMILY CHARITABLE SOCIETY,
BANK : PUNJAB NATIONAL BANK,
ACCOUNT NO : 4291002100013564,
IFSC CODE : PUNB0429100,
PHONE : 8111991234,
MAIL ID : [email protected]