വൈശാഖ് എന്ന കുഞ്ഞുമകന് ഓടിക്കളിക്കണം; സുമനസുകളെ കാത്ത് ഒരു കുടുംബം

March 13, 2020

ആലപ്പുഴ ജില്ലയിലെ കരുവാറ്റ എന്ന കൊച്ചുഗ്രാമത്തിലുള്ള വൈശാഖ് എന്ന എട്ടുവയസുകാരന്റെ ബാല്യം വേദനകളിലൂടെയാണ് കഴിഞ്ഞുപോകുന്നത്. കലേഷ്- വിനീത ദമ്പതികളുടെ മകനാണ് വൈശാഖ്. നാലു വയസുമുതൽ നിമാൻ പിക് എന്ന അപൂർവ്വ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുകയാണ് ഈ ബാലൻ. ജോയിന്റുകൾക്ക് ബലക്ഷയം ഉണ്ടാകുന്നതാണ് നിമാൻ പിക് എന്ന രോഗം.

വൈശാഖ് ജനിച്ച് നാലു മാസമായപ്പോൾ മുതൽ കുഞ്ഞിന് കരളിന് വളർച്ച കൂടുതൽ കണ്ടുതുടങ്ങി. നിരവധി ആശുപത്രികളിൽ ചികിത്സിച്ച ശേഷം നാലാം വയസിലാണ് കുഞ്ഞിന് നിമാൻ പിക് എന്ന അപൂർവ്വ രോഗമാണെന്ന് കണ്ടെത്തിയത്.

നാലു വയസുവരെ ഓടികളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് ഇപ്പോൾ നടക്കാനോ സംസാരിക്കാനോ സാധിക്കില്ല. ഏകദേശം ഒന്നരകോടിയോളം രൂപവേണം ഈ കുഞ്ഞിന്റെ ചികിത്സയ്ക്ക്. എന്നാൽ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ തുക.

അനന്തരത്തിലൂടെ നന്മ ചാരിറ്റബിൾ സൊസൈറ്റി കുഞ്ഞിന്റെ ചികിത്സയ്ക്കായി അമ്പതിനായിരം രൂപ സംഭാവന നൽകി. ഇനിയും സുമനസുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് വൈശാഖ് എന്ന കുഞ്ഞുമകനും ഈ കുടുംബവും.

BANK ACCOUNT DETAILS

NAME: FLOWERS FAMILY CHARITABLE SOCIETY,
BANK : PUNJAB NATIONAL BANK,
ACCOUNT NO : 4291002100013564,
IFSC CODE : PUNB0429100,
PHONE : 8111991234,
MAIL ID : [email protected]