ആദിവാസികളുടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ‘കാന്തി’ വരുന്നു
ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പുതിയ സിനിമ ഒരുങ്ങുന്നു. ‘കാന്തി’ എന്നാണ് ചിത്രത്തിന്റെ പേര്. അപരിഷ്ക്യത സമൂഹം എന്ന് പറഞ്ഞു തീണ്ടല് കല്പിക്കപ്പെട്ട ആദിവാസി ജനവിഭാഗം അനുഭവിക്കുന്ന യാതനകളും അടിമത്വവുമൊക്കെയാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുക.
അശോക് നാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്. അനില്‍ മുഖത്തല ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
നിരക്ഷരതയും അജ്ഞതയും മൂലം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട അടിമ സമൂഹമായി മാറിയ ആദിവാസികളുടെ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ‘കാന്തി’ എന്ന ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.
കാന്തി എന്ന കുട്ടിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഉള്‍പ്രേദേശങ്ങളിലെ ആദിവാസി ജനതയ്ക്ക് വേണ്ടത്ര മാര്ഗ്ഗനിര്ദേശമോ, മതിയായ ബോധവത്ക്കരണമോ കിട്ടാത്തത് മൂലം കാഴ്ചശക്തി നിഷേധിക്കപ്പെട്ട കുട്ടിയാണ് കാന്തി. ഈ കുട്ടിയുടെയും അമ്മയുടേയും ജീവിതമാണ് ചിത്രത്തിലുടെനീളം. ആനുകാലിക സംഭവങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. മെയ് മാസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Read more: Read more: ക്ഷണിക്കാതെ വിരുന്നിനെത്തിയ കുരുന്നുകള്‍ക്ക് സ്നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്കിയ ഒരു മനുഷ്യന്: വൈറല്‍ വീഡിയോ
ശൈലജ, ശ്രീകൃഷ്ണ, ബിനി പ്രേംരാജ്, സാബു, വിജയന് മുഖത്തല, അനില്‍ മുഖത്തല, അരുണ്‍ പുനലൂര്‍, സുരേഷ് മിത്ര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. സുനില്‍ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.