കാസര്‍ഗോഡ് വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
March 25, 2020

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നു. കനത്ത ജാഗ്രതയിലാണ് കേരളവും. അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിലക്കുകള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു.
കാസര്‍ഗോഡ് ജില്ലാ പൊലീസ് ആസ്ഥനത്ത് ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ധാരണയായത്. ജില്ലയെ ആറ് സോണുകളായി തിരിച്ച് ഡിവൈഎസ്പി മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.
വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് എടുക്കും. കൂടാതെ ഇത്തരക്കാരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. നിരത്തുകളില്‍ ബാര്ക്കേഡുകള് സ്ഥാപിച്ച് ജില്ലയില്‍ ഗാതാഗതം നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.