കൊച്ചിയില്‍ നിന്നും കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനും കൊവിഡ് 19; മറ്റ് യാത്രക്കാരെയടക്കം തിരിച്ചിറക്കി
കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുകെ സ്വദേശി കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയയും തിരിച്ചിറക്കി. കൊറോണ ബാധിച്ച് മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് യു കെ സ്വദേശി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്.
വിദേശികളായ 19 പേരടങ്ങിയ സംഘടത്തില്‍പ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. മൂന്നാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇയാളും സംഘവും. ഇതിനിടെയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറില്‍ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയായിരുന്നു ഇദ്ദേഹത്തെ.
Read more: കൊവിഡ് 19; രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് വിദേശി പിടിയിലായത്. സിയാല്‍ അധികൃതര്‍ തന്നെ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചു. വിമാനത്തില്‍ കയറിയ ഇയാളെ അധികൃതര്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.