ഇവനാണ് ഹീറോ; ഇടിമിന്നലില്‍ പേടിച്ചരണ്ട നായയെ ആശ്വസിപ്പിച്ച് ‘കുഞ്ഞു ധീരന്’: വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇത്തരം കാഴ്ചകള്‍ അതിവേഗത്തിലാണ് വൈറലാകുന്നതും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു കുഞ്ഞു ഹീറോ.
ഇടിയും മഴയും കാറ്റുമൊക്കെ ഉണ്ടാകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളും മനുഷ്യരെപ്പോലെ പലപ്പോഴും അസ്വസ്ഥരാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും അവയുടെ പേടിയും പരിഭ്രമവുമൊക്കെ. ഇത്തരത്തില്‍ പേടിച്ചരണ്ട വളര്‍ത്തുനായയെ ആശ്വസിപ്പിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
Read more: വഴി ചോദിച്ച ലോറിക്കാരന് വഴികാട്ടാന്‍ വാഹനവുമായി മുമ്പേ ഓടി പൊലീസ്: വൈറല്‍ വീഡിയോ
ഇടിമിന്നലിന്റെ ശബ്ദം കേട്ടപ്പോള്‍ പോടിച്ചുപോയ നായ ഒരു മൂലയില്‍ പതുങ്ങിയിരിക്കുകയായിരുന്നു. ഒരു കൊച്ചുകുട്ടി നായയുടെ സമീപത്തെത്തി. അതിനെ തൊട്ടും തലോടിയും അതിന്റെ ഭയത്തെ ഇല്ലാതാക്കുന്നു. ആശ്വാസ വാക്കുകള്‍ പറയുന്നതും കേള്‍ക്കാം. നിഷ്കളങ്കതയോടെ നായയെ ആശ്വസിപ്പിക്കുന്ന കുരുന്ന് ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. കുഞ്ഞും നായയും തമ്മിലുള്ള സ്നേഹ നിമിഷത്തെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
This little guy comforting his buddy during a thunderstorm is the best thing you'll see today 💕💕💕
— Akki (@akkitwts) March 14, 2020
pic.twitter.com/HD6rdLuE7z