വിദേശത്തുനിന്നെത്തുന്നവർക്ക് ഇന്നുമുതൽ രോഗവിമുക്ത സർട്ടിഫിക്കറ്റ് നിർബന്ധം; കനത്ത ജാഗ്രതയിൽ കോട്ടയം
വിദേശത്തുനിന്നെത്തുന്നവരുടെ പരിശോധനകൾ കൂടുതൽ കർശനമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം ഇറ്റലിയിൽ നിന്നും കേരളത്തിൽ വിമാന മാർഗം എത്തിയത് 26 പേരാണ്. വിവിധ ഗൾഫ് സർവീസുകളിലാണ് ഇവർ എത്തിയത്. ഇതിൽ മൂന്നുപേർക്ക് രോഗ ലക്ഷണമുണ്ട്. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൂട്ടത്തിൽ 11 പേരോട് വീടുകളിൽ ഐസൊലേഷനിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർബന്ധമായും വിദേശത്തുനിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം.
ഇന്നുമുതൽ വിദേശത്തു നിന്നെത്തുന്നവർ രോഗവിമുക്ത സർട്ടിഫിക്കറ്റ് കരുതണം. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രോഗവിമുക്തമാണോ എന്നറിയാൻ 15 ദിവസം ആശുപതി നിരീക്ഷണത്തിൽ ഇരിക്കണം.
Read More:കൊവിഡ്- 19: സംസ്ഥാനത്ത് 14 കേസുകൾ സ്ഥിരീകരിച്ചു, അതീവ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ
കോട്ടയത്തു 4 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആളുകൾ. 167 പേരാണ് കോട്ടയത്തു നിരീക്ഷണത്തിൽ ഉള്ളത്. കുമരകം ചെങ്ങളത്തുള്ളവരാണ് രോഗ ബാധിതർ. ചെങ്ങളം സ്വദേശിളോട് അടുത്തിടപഴകിയ 20 പേരെ കണ്ടെത്തി. അതേസമയം കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം പതിനാലായി.