സോഷ്യൽ മീഡിയ തിരഞ്ഞ ചാക്കോച്ചന്റെ ‘പ്രിയം’ നായിക ഇവിടെയുണ്ട്..

ഒറ്റ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളെങ്കിലും ചില നടിമാരോട് പ്രത്യേക അടുപ്പം തോന്നാറുണ്ട്. വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായ ശേഷം ഇവരെ കുറിച്ച് യാതൊരു വിവരവുമുണ്ടാകാറില്ല. കുഞ്ചാക്കോ ബോബന്റെ നായികയായി ‘പ്രിയം’ സിനിമയിലൂടെ എത്തിയ ദീപ അങ്ങനെ ഒറ്റചിത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ്.

പിന്നീട് ദീപയെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു. എന്നാൽ അടുത്തിടെ നടിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മക്കളോടൊപ്പമുള്ള ചിത്രമായിരുന്നു ഇത്.

നർത്തകി കൂടിയായ ദീപ ടെലിവിഷൻ ചാനലുകളിൽ സജീവമായിരുന്നു. ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച ദീപ പഠനത്തിനിടയിലാണ് ‘പ്രിയ’ത്തിൽ നായികയായത്. അഭിനയത്തിനിടയിലും പഠനത്തിൽ ശ്രദ്ധ പുലർത്തിയ ദീപ പഠന ശേഷം ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവർ സിനിമ ലോകത്തേക്ക് എത്തിയില്ല.

സോഫ്റ്റ്വെയർ എൻജിനിയർ തന്നെയായ രാജീവ് നായരെ വിവാഹം ചെയ്ത് ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസമായിരിക്കുകയാണ് ദീപ. മക്കളായ ശ്രദ്ധയ്ക്കും മാധവിക്കും ഒപ്പമുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.
