‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട’- മകന്റെ ജോലി തിരക്ക് പങ്കുവെച്ച് നവ്യ നായർ

March 28, 2020

കൊവിഡ്-19 ശക്തിയായി വ്യാപിച്ചതോടെ വളരെ കരുതലോടെ നീങ്ങുകയാണ് കേരളം. കുട്ടികൾ പുറത്ത് കളിയ്ക്കാൻ പോകാതെ ടെലിവിഷനിലും ഫോണിലുമൊക്കെ സമയം കളയുന്നു. എന്നാൽ നടി നവ്യ നായരുടെ മകൻ തിരക്കിലാണ്. ഫോണിലല്ലെന്ന് മാത്രം.

നവ്യയുടെ വീട്ടുവളപ്പിൽ വൃത്തിയാക്കലും മറ്റ് ജോലികളുമൊക്കെയായി തിരക്കിലാണ് മകൻ സായ് കൃഷ്ണ. വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മകന്റെ വീഡിയോ നവ്യ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വെയിലുകൊള്ളരുതെന്നും ശീലമില്ലാത്ത ജോലിയാണെന്നുമൊക്കെ നവ്യയുടെ അമ്മ പറയുമ്പോൾ എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട എന്നും സായ് കൃഷ്ണ പറയുന്നുണ്ട്.

ആ കമന്റ്റ് എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞാണ് നവ്യ മകന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകന് വലിയവർ ചെയ്യുന്ന ഉത്തരവാദിത്തമുള്ള കാര്യങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്നും ഇതൊക്കെ കണ്ട് ഹൃദയം സ്നേഹവും സന്തോഷവും കൊണ്ട് നിറയുകയാണെന്നും നവ്യ നായർ കുറിച്ചിരിക്കുന്നു.