കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
March 23, 2020

സംസ്ഥാനത്ത് കൊവിഡ്-19 രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഏപ്രിൽ 30 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോടും കോഴിക്കോടും നിരോധനാജ്ഞയും പ്രഖ്യാപിചിരിക്കുകയാണ്.
പൊതുഗതാഗതങ്ങളും എല്ലാം നിയന്ത്രിതമായാണ് പ്രവർത്തിക്കുന്നത്. ട്രെയിനുകൾ പൂർണമായി സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നതതല യോഗത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.