കൊവിഡ്-19 : ഞായറാഴ്ച വീടിന് പുറത്തിറങ്ങരുത്, ജനതാ കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി
March 19, 2020

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. ലോകമഹായുദ്ധത്തേക്കാൾ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ദൃഢനിശ്ചയവും ക്ഷമയുമാണ് കൂടുതൽ ആവശ്യമെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വരുന്ന ഞായറാഴ്ച (മാർച്ച് -22) ന് ജനതാ കർഫ്യു പ്രഖ്യാപിച്ചു. രാവിലെ 7 മുതൽ 9 മണിവരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കൊറോണ വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ രാജ്യം കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ പരമാവധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഭക്ഷണക്ഷാമം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.