കൊവിഡ്-19; ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കാൻ

March 16, 2020

ആശങ്ക പരത്തി കൊവിഡ്-19 പടർന്നുപിടിക്കുകയാണ്. യാത്രകൾ പരമാവധി ഒഴിവാക്കണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാൽ ചിലർക്ക് ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കാൻ കഴിയില്ല. അത്തരം യാത്രകൾ നടത്തുന്നവർ പൊതുവെ ബസ്സിലോ ട്രെയിനിലോ ആയിരിക്കും സഞ്ചരിക്കുന്നത്.

ട്രെയിനിലും ബസിലും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തിരക്കുള്ള വാഹനങ്ങളിൽ പരമാവധി യാത്ര ഒഴിവാക്കണം. തിരക്ക് കുറവുള്ള സമയത്തിനനുസരിച്ച് യാത്ര സമയം ക്രമീകരിക്കണം.

പരസ്പരം തൊട്ടും തോളിൽ കയ്യിട്ടുമുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക. യാത്രയിൽ ഉടനീളം മാസ്ക് ധരിക്കണം. ബസിലെ കമ്പിയിലും കൈവരികളിലും പിടിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്‌താൽ കൈകൾ വൃത്തിയാക്കാതെ മുഖത്ത് തൊടരുത്. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം.

ചുമയോ തുമ്മലോ മറ്റ് അസ്വസ്ഥതകളോ ഉള്ള ആളുകളുമായി അടുത്തിടപഴകാൻ ശ്രമിക്കരുത്. അത്തരം സാഹചര്യത്തിൽ മുഖത്തിന് നേരെ ഇവയൊന്നും ഏൽക്കാതിരിക്കാൻ ശ്രമിക്കുക.