രണ്ടു കാരണങ്ങളാൽ ഞാൻ രാജ്യം വിടുകയാണ്; കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്
ചലച്ചിത്രലോകത്ത് അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമൊക്കെ ശ്രദ്ധ നേടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്.
രണ്ട് കാരണങ്ങളാല്‍ താൻ രാജ്യം വിടുകയാണെന്ന് പറയുകയാണ് താരം. ‘ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാനഘട്ടമാണ്. അത് സിനിമ തിയറ്ററിലെത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.’താരം കുറിച്ചു.
തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ രൂപ മാറ്റങ്ങൾ പൃഥ്വിരാജ് വരുത്താറുണ്ട്. ‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക്ഓവർ സമൂഹ മാധ്യമങ്ങളിലും സിനിമ ലോകത്തും സജീവ ചർച്ച ആയിരുന്നു.
‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.