നാല് വർഷത്തെ ഇടവേളയിലെടുത്ത മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സമീറ റെഡ്ഢി- ഇരട്ടകളാണോ എന്ന് ആരാധകർ

March 14, 2020

സിനിമയിൽ നിന്നും അകന്നു നിൽക്കുന്നുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സമീറ റെഡ്ഢി. മകളുടെ ജനനത്തെ കുറിച്ചും മകനെക്കുറിച്ചുമൊക്കെ ഒട്ടേറെ വിശേഷങ്ങൾ നടി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ മകന്റെയും മകളുടെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സമീറ.

നൈറ-2020 , ഹാൻസ്- 2016! എന്ന കുറിപ്പോടെ മക്കളുടെ ചിത്രമാണ് സമീറ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം കണ്ടതോടെ ആകെ അമ്പരപ്പിലാണ് ആരാധകർ. കാരണം രണ്ടു കുട്ടികളും ഒരേപോലെ തന്നെയിരിക്കുന്നു. ട്വിൻസ് ആണോ എന്നും ആരാധകർ തിരക്കുന്നുണ്ട്.

ഗര്ഭകാലം മുഴുവൻ ആഘോഷിക്കുകയായിരുന്നു സമീറ. മറ്റേർണിറ്റി ഫോട്ടോഷൂട്ടും ശ്രദ്ധേയമായിരുന്നു. മകൾ ജനിച്ചതിനു പിന്നാലെ കർണാടകയിലെ ഏറ്റവും ഉയരമുള്ള മല കയറിയും സമീറ വാർത്തകളിൽ നിറഞ്ഞരുന്നു.