ആലപ്പുഴയിലും നിരോധനാജ്ഞ- നിർദേശം മറികടന്ന ഹോട്ടലുകൾ പൂട്ടിച്ചു
March 24, 2020
കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇപ്പോൾ ഏഴു ജില്ലകളിലാണ് നിരോധനാജ്ഞ നിലവിൽ വന്നിരിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച 2 ഹോട്ടലുകളും അടപ്പിച്ചു.
ഹോം ഡെലിവറിയോ, പാഴ്സൽ സംവിധാനമോ പാടുള്ളു എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പ്രത്യേകം അറിയിച്ചിരുന്നതുമാണ്. ഈ നിർദശം ലംഘിച്ച പുന്നപ്രയിലുള്ള രണ്ടു ഹോട്ടലുകളാണ് പൂട്ടിയത്.
ഭക്ഷണം ആവശ്യമുള്ളവർക്ക് ജനകീയ ഭക്ഷണ ശാല വഴി ആഹാരം എത്തിച്ചു നൽകുന്നുണ്ട് ആലപ്പുഴയിൽ. മുൻകൂറായി വിളിച്ചു പറയണമെന്നു മാത്രം. കൂടുതൽ ജില്ലകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.