കൊറോണ കാലത്ത് മാതൃകയാക്കാം, ഈ ഓൺലൈൻ വിവാഹ നിശ്ചയം- ശ്രദ്ധേയമായി വീഡിയോ

March 24, 2020

കൊവിഡ്-19 വലിയ പ്രതിസന്ധി തന്നെയാണ് ജനജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ രീതിയിലും ആളുകൾ ബുദ്ധിമുട്ടുന്നുവെങ്കിലും വിവാഹം നിശ്ചയിച്ചവരും നിശ്ചയിക്കാനിരിക്കുന്നവരുമൊക്കയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്.

കാരണം ആളുകൾ കൂട്ടം കൂടാനോ യാത്ര ചെയ്യാനോ ഉള്ള സാഹചര്യം ഇല്ലാതെയായായിരിക്കുന്നു. നിശ്ചയിച്ച തീയതി മാറ്റി വയ്ക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കൊവിഡ്-19 വ്യാപനം തടയാൻ നിശ്ചയിച്ച തീയതി മാറ്റി വയ്ക്കുകയല്ലാതെ വേറെ മാർഗമില്ല.

എന്നാൽ വളരെ സൗകര്യപ്രദമായ ഒരു മാർഗം കാണിച്ചുതരികയാണ് ഒരു വീഡിയോ. വളരെ രസകരമായി തോന്നുമെങ്കിലും സാമൂഹിക പ്രതിബദ്ധതയോടെ നിശ്ചയിച്ച തീയതിയിൽ മനസമ്മതമൊക്കെ നടത്താൻ പറ്റുന്ന ഒരു നല്ല മാർഗം തന്നെയാണിത്.

ഒരു ഓൺലൈൻ വിവാഹ നിശ്ചയമാണ് വീഡിയോയിൽ. സംവിധായകനും നടനുമായ സിദ്ധാർഥ് ശിവ പങ്കുവെച്ച വീഡിയോയിൽ അഭിനേതാക്കളായ ദിയ പര്‍വീണ്‍, സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. ഫോണിലൂടെ ദൂരെയിരുന്നു എങ്ങനെ വിവാഹ നിശ്ചയം നടത്താമെന്ന് കാണിച്ചുതരികയാണ് ഈ വീഡിയോ.