എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ‘കൊറോണ’ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ സ്കൂളുകളും
March 10, 2020
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 13.4 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്. രാവിലെ 9.45 മുതലാണ് പരീക്ഷ. ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും രാവിലെ ഒരേസമയത്ത് നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്കും ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രത്യേക ജാഗ്രത പാലിക്കും.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍(26,869) ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.