കൊറോണ വൈറസ് വായുവിൽ മൂന്നു മണിക്കൂർ വരെ നിലനിൽക്കും; പ്ലാസ്റ്റിക്കിൽ മൂന്നു ദിവസം വരെ! ശ്രദ്ധേയമായി പഠന റിപ്പോർട്ട്
March 18, 2020
കൊറോണ വൈറസ് ഭീതി വിതച്ച് ശക്തമാകുകയാണ്. മറ്റു വൈറസുകളെപോലെ ഇത് പെട്ടെന്ന് നശിക്കില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ന്യു ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് കൊറോണ വൈറസിന്റെ ആയുസ്സിനെ കുറിച്ച് പരാമർശമുള്ളത്.
വിവിധയിടങ്ങളിൽ നശിക്കാതെ നിൽക്കുന്ന കൊറോണ ഓരോ വസ്തുവിലും പല രീതിയിലാണ്. വായുവിൽ മൂന്നു മണിക്കൂർ, ചെമ്പിൽ നാലു മണിക്കൂർ, കാർഡ് ബോർഡിൽ 24 മണിക്കൂർ, പ്ലാസ്റ്റിക്കിലും സ്റ്റെയിൻലെസ്സ് സ്റ്റീലിലും മൂന്നു ദിവസം വരെ എന്നിങ്ങനെയാണ് കൊറോണ വൈറസ് നിലനിൽക്കുന്നത്.
രോഗം ബാധിച്ചാൽ ഫ്ലൂവിന്റെ ലക്ഷണങ്ങൾ തന്നെ ആയതുകൊണ്ട് മറ്റുള്ളവരിലേക്ക് പടരുന്നതിന് ശേഷമേ രോഗം സ്ഥിരീകരിക്കാൻ പോലും സാധിക്കൂ എന്നതാണ് അവസ്ഥ. അതുകൊണ്ടാണ് കൊറോണ ഇത്ര വലിയ മഹാമാരിയായി മാറിയത്.