‘പെട്ടെന്ന് സ്റ്റേജിലേയ്ക്ക് വിളിച്ചപ്പോള്‍ ഭയപ്പെട്ടു; കൈകോര്‍ത്തുപിടിച്ച് ധൈര്യം പകര്‍ന്നത് പൃഥ്വി’; പഴയകാല ഓര്‍മ്മയില്‍ സുപ്രിയ
വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലുമൊക്കെ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് പൃഥ്വിരാജിന്റെ ചില കുടുംബ വിശേഷങ്ങള്‍. താരത്തിന്റെ ഭാര്യ സുപ്രിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പൃഥ്വിരാജിന്റെ ചലച്ചിത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്കിയ അടിക്കുറിപ്പും ശ്രദ്ധ നേടുന്നു.
ഒരു പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. 2011-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ചിത്രത്തിന് നല്കിയ അടിക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘2011-ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം എടുത്ത ചിത്രമാണിത്. ദുബായില്‍ നിന്നൊരു അവാര്‍ഡ് ഷോയില്‍ നിന്നുള്ളതാണ് ഈ ചിത്രം. പെട്ടെന്ന് എന്നെ സ്റ്റേജിലേയ്ക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടെന്‍ഷനിലായി. എന്നാല്‍ പൃഥ്വി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു’. സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2011- ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടേയും വിവാഹം. ചലച്ചിത്ര നിര്‍മാണ രംഗത്ത് സജീവമാണ് സുപ്രിയ. ‘9’, ‘ഡ്രൈവിങ് ലൈസന്‍സ്’ എന്നീ രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്.
അതേസമയം ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നിലവില്‍ പൃഥ്വിരാജ്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗള്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.