കോവിഡ്-19 ലക്ഷണങ്ങൾ ഇതൊക്കെയാണ്- ഭേദമായവരുടെ അനുഭവം

March 22, 2020

ലോകത്ത് ഭീതി പരത്തി കൊവിഡ്-19 ശക്തിപ്രാപിക്കുകയാണ്. ഇറ്റലിയിലും യൂറോപ്പിലും കടുത്ത നിയന്ത്രണങ്ങളും ഒപ്പം അസുഖ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ഇന്ത്യയിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. എന്നാൽ പലർക്കും എന്താണ് രോഗ ലക്ഷണം എന്നതിൽ കാര്യമായി വ്യക്തതയില്ല. ഇപ്പോൾ കൊറോണ വൈറസ് ബാധ ഭേദമായവർ ലക്ഷണങ്ങൾ വ്യക്തമാക്കുകയാണ്.

പനിയാണ് പ്രാധാന ലക്ഷണം. അതിനൊപ്പം തന്നെ കടുത്ത തലവേദനയുണ്ടാകും. തലയിൽ ശക്തമായി പിടിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം എന്നാണു ഒരു രോഗി വ്യക്തമാക്കിയത്.

ചെവിക്കുള്ളിൽ കടുത്ത വേദന അനുഭവപ്പെടും. ചെവി അടഞ്ഞതുപോലെയും മറ്റും അനുഭവപ്പെടും. വലിയ തോതിലുള്ള സമ്മർദ്ദമാണ് ചെവിയിൽ അനുഭവപ്പെടുക. മാത്രമല്ല പനിക്കും ജലദോഷത്തിനും ഒപ്പം സൈനസും അനുഭവപ്പെടും .വലിയ രീതിയിൽ ശരീര വേദനയും അനുഭവപ്പെടും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വേദന ഉണ്ടാകും.

വിശപ്പില്ലായ്മയും ക്ഷീണവും ഒരു ലക്ഷണമാണ്. കടുത്ത ചുമ ഉണ്ടാകുന്നതിനാൽ തൊണ്ടയ്ക്ക് നല്ല മുറുക്കമായിരിക്കും. അതുകൊണ്ട് തന്നെ ശക്തമായ തൊണ്ടവേദനയും അനുഭവപ്പെടും.

രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ രോഗം ഭേദമായവരാണ് ലക്ഷണങ്ങൾ വിവരിച്ചത്.