ഈ ടെഡി ബെയര്‍ വെറുമൊരു പാവയല്ല; അത്ഭുതപ്പെടുത്തുന്ന ദൃശ്യാവിഷ്കാരവുമായി ‘ടെഡി’ ട്രെയ്ലര്
March 10, 2020

സിനിമകള്‍ തിയേറ്ററുകളില്‍ എത്തും മുന്‍പേ ശ്രദ്ധ നേടാറുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്ലറുമെല്ലാം. ഇവ ആസ്വാദകര്‍ക്ക് സിനിമയെക്കുറിച്ചുള്ള ചില സൂചനകളും നല്കുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ‘ടെഡി’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍.

ശക്തി സൗന്ദര് രാജന് ആണ് ‘ടെഡി’യുടെ സംവിധായകന്. ‘മിറുതന്‍’, ‘ടിക് ടിക് ടിക്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര് രാജന് സംവിധാനം നിര്‍വഹിക്കുന്നതാണ് ഈ ചിത്രം. വിവാഹ ശേഷം ആര്യയും സയേഷയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.


കെ ഇ ഗ്നാനവേല്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്റെ ബാനറിലാണ് നിര്‍മാണം. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. എസ് യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.